1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration store will be shut down in kerala

സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും

Ration store will be shut down in kerala
ഇ-പോസ് മെഷീന്‍ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും (ഏപ്രില്‍ 27, 28) കൂടി അടച്ചിടും. തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം വേണമെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ പ്രതിനിധികളാണ് അറിയിച്ചത്. സര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ചുവരെ നീട്ടി. മേയ് മാസത്തെ റേഷന്‍ വിതരണം അഞ്ചിന് ശേഷം തുടങ്ങും. 
 
അടുത്ത ലേഖനം
നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ: മുഖ്യമന്ത്രി