സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാക്കി

രേണുക വേണു| Last Modified വെള്ളി, 17 മെയ് 2024 (08:15 IST)
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നുമുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത് പോലെ രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

ഉഷ്ണ തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെട്ട സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരുന്നു. രാത്രി കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന വിധമായിരുന്നു അത്. ഉഷ്ണ തരംഗ സാധ്യത പിന്‍വലിച്ചതോടെയാണ് ഈ ക്രമീകരണം മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :