പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 16 മെയ് 2024 (19:06 IST)
തിരുവനന്തപുരം :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം കാര്യവട്ടം എൽഎൻ സി പി യിലെ അസിസ്റ്റന്റ് പ്രൊഫസർ സാവന്ത് മഹേന്ദ്രയെ യാണ്
പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയാണ്
സാവന്ത് മഹേന്ദ്ര. ഓഫീസിൽ വിളിച്ചു വരുത്തിയതിനു ശേഷം അപമര്യാദയായി പെരുമാറി എന്നും കയ്യിൽ കയറി പിടിച്ചു എന്നാണ് കേസ് .


കഴക്കൂട്ടം പോലീസ് പോക്സോപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :