1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Naruvamoodu Neyyattinkara

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

Pocso
തിരുവനന്തപുരം:  പോക്സോ കേസിലെ പ്രതിയായ ആളെ കോടതി 13 വർഷത്തെ കഠിന തടവിനു വിധിച്ചു.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്കാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്‌സോ 1)ജഡ്ജ് കെ വിദ്യാധരന്‍ 13 വര്‍ഷം കഠിന തടവും 35000/ രൂപ പിഴയും വിധിച്ചത്. 
 
ഷമീർ എന്ന 47 കാരനെയാണ് കോടതി ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2014 – 2015 ലാണ്.
 
 നരുവാമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഴിവിളാകം വലിയ തുറ നിന്നും പള്ളിച്ചല്‍ പാറൂർകുഴി കളത്തരികിൽ വീട്ടില്‍ താമസിക്കുന്ന ഷമീര്‍നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസീക്യൂഷന്‍ 16 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി.
 
 സ്‌പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍ കോടതിയിൽ ഹാജരായി
അടുത്ത ലേഖനം
മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ