രേണുക വേണു|
Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (10:49 IST)
ഇ-പോസ് മെഷീന്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും കൂടി അടഞ്ഞു കിടക്കും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മേയ് അഞ്ച് വരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് മണി വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മേയ് ആറ് മുതല്‍ മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.