രേണുക വേണു|
Last Modified ചൊവ്വ, 2 ജൂലൈ 2024 (10:21 IST)
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഈ മാസം തുടര്‍ച്ചയായി നാല് ദിവസം അവധി. ജൂലൈ ആറ് മുതല്‍ ഒന്‍പത് വരെയാണ് റേഷന്‍ കടകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കുക. 14,000 ത്തോളം റേഷന്‍ കടകള്‍ ഈ നാല് ദിവസം പ്രവര്‍ത്തിക്കില്ല.
ജൂലൈ 6, 7 ദിവസങ്ങള്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്. മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷന്‍ കടകള്‍ക്ക് അവധിയുള്ളതാണ്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയതിനാല്‍ ഈ മാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഒന്നാം തിയതി റേഷന്‍ കടകള്‍ക്ക് അവധി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ജൂലൈ ആറ് ശനിയാഴ്ച അവധി. ജൂലൈ ഏഴ് ഞായറാഴ്ച ആയതിനാല്‍ അന്നും അവധിയാണ്.
ജൂലൈ 8, 9 ദിവസങ്ങള്‍ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരമാണ്. ശമ്പളം ലഭിക്കാത്തത് അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം സമരം മാറ്റുകയാണെങ്കില്‍ ജൂലൈ ആറ്, ഏഴ് ദിവസങ്ങളില്‍ മാത്രമായിരിക്കും അവധി.