ജനുവരിയിലെ റേഷന്‍ വാങ്ങിയില്ലേ? നാളെ കൂടി അവസരം

ഫെബ്രുവരി ആറിനു മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്കു അവധിയായിരിക്കും

Ration Shop
Ration Shop
രേണുക വേണു| Last Modified ചൊവ്വ, 4 ഫെബ്രുവരി 2025 (08:54 IST)

ജനുവരിയിലെ റേഷന്‍ വിതരണം ഒരു ദിവസം കൂടി നീട്ടി. ജനുവരിയിലെ റേഷന്‍ വാങ്ങാത്തവര്‍ക്ക് നാളെ (ഫെബ്രുവരി 5) കൂടി അവസരം. ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യുന്നതിനു ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ ദീര്‍ഘിപ്പിച്ചതെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

ഫെബ്രുവരി ആറിനു മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്കു അവധിയായിരിക്കും. അന്നേ ദിവസം റേഷന്‍ വിതരണം ഇല്ല. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :