അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 68.71 ശതമാനം ആളുകള്‍ ജനുവരിയിലെ റേഷന്‍ വാങ്ങി

Ration Shop
Ration Shop
രേണുക വേണു| Last Modified വെള്ളി, 31 ജനുവരി 2025 (08:48 IST)

ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി. ഫെബ്രുവരി അഞ്ചിനു റേഷന്‍ വ്യാപാരികള്‍ക്കു അവധിയായിരിക്കും. ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആറിന് ആരംഭിക്കും.

ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 68.71 ശതമാനം ആളുകള്‍ ജനുവരിയിലെ റേഷന്‍ വാങ്ങി. ഗതാഗത കരാറുകാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഭക്ഷ്യധാന്യ വാതില്‍പ്പടി വിതരണത്തില്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടക്കുന്നുണ്ട്.

ജനുവരിയിലെ റേഷന്‍ വാങ്ങാത്തവര്‍ക്ക് ഫെബ്രുവരി നാല് വരെയുള്ള ദിവസങ്ങളില്‍ റേഷന്‍ കൈപറ്റാമെന്ന് ഭക്ഷ്യധാന്യമന്ത്രി ജി.ആര്‍.അനില്‍ കുമാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :