1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Card Kerala News

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്

Ration Card
മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല. ഈ മാസം 31നകം മസ്റ്ററിങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യവിഹിത യോഗ്യത പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.
 
ഇതുവരെ 95.83% മുന്‍ഗണന കാര്‍ഡ് അംഗങ്ങള്‍ മാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ മസ്റ്ററിങ്ങിന് സൗകര്യം ഉണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങിന് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തും. കെവൈസി ആപ്പിലൂടെയും മസ്റ്ററിങ് നടത്താന്‍ സാധിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം