സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 ഡിസംബര്‍ 2024 (21:34 IST)
ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കെതിരെയാണ് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. സംഭവത്തെ നിസ്സാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് നടപടിക്ക് ഒരുങ്ങുന്നത്. വിശദീകരണം ലഭിച്ചതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന് കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരുന്നത്.