ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ നാല്‍പ്പതോളം പേര്‍ക്ക് കാഴ്ചവച്ച മാതാപിതാക്കള്‍ പിടിയില്‍

മലപ്പുറം| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (14:41 IST)
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പറവൂര്‍ പീഡനത്തിന്റെ അലയൊലികള്‍ അടങ്ങിയതിനു പിന്നാലെ മകളെ ലൈംഗിക വില്‍പ്പന ചരക്കാക്കിയ മാതാപിതാക്കള്‍ മലപ്പുറത്ത് പിടിയില്‍. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ നാല്‍പ്പതോളം പേര്‍ക്കാണ് ഇവര്‍ കാഴ്ചവച്ച് കാശുണ്ടാക്കിയത്. പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ചൈല്‍ഡ്‌ലൈന്‍ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മാതാവും ലൈംഗികതൊഴിലാളിയാണെന്നാണു വിവരം.
മൂവായിരം മുതല്‍ അയ്യായിരം രൂപവരെ ഈടാക്കി
നാലു വര്‍ഷത്തോളം ഇവര്‍ കുട്ടിയെ ലൈംഗിക കച്ചവടത്തില്‍ ഉപയോഗിച്ചിരുന്നു. 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി വല്ലപ്പോഴുമേ സ്‌കൂളില്‍പോകാറുള്ളു. ഇത് മൂലം പല ക്ലാസുകളും ഈ കുട്ടി തോറ്റിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ സീനിയര്‍ കൗണ്‍സിലര്‍ മുഹ്‌സിന്‍പരി, രജീഷ്ബാബു പട്ടത്ത്, റൂബിരാജ്, റാഷീദ് എന്നിവര്‍ചേര്‍ന്നാണു കുട്ടിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ചു കസ്റ്റഡിയിലെടുത്തത്.

കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കള്‍ ലൈംഗിക വില്‍പനചരക്കാക്കിയത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാല്‍ മറ്റുള്ള കുട്ടികളേയും ഇന്നു ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി മുമ്പാകെ ഹാജരാക്കുമെന്നു ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അന്‍വര്‍കാരക്കാടന്‍ പോലീസിനോട് പറഞ്ഞു.

രണ്ടുമാസം മുമ്പ് ഈകുട്ടിയെ കുറിച്ച് ചൈല്‍ഡ്‌ലൈനിന്റെ ടോള്‍ഫ്രീ നമ്പറായ 1098ലേക്ക് ഒരു അജ്ഞാത ഫോണ്‍വന്നെങ്കിലും കുട്ടിയെ കുറിച്ചു ഒരു വിവരം ലഭിച്ചിരുന്നില്ല. കോട്ടയ്ക്കല്‍ മേഖലില്‍ ചെറിയ പെണ്‍കുട്ടിയെ ലൈംഗിക വില്‍പന ചരക്കാക്കി ഉപയോഗിക്കുന്നുണ്ടെന്നും പ്രദേശത്തെ ലോഡ്ജുകള്‍ പരിശോധന നടത്തിയാല്‍ പിടികൂടാനാകുമെന്നുമായിരുന്നു ഫോണ്‍കോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :