മലപ്പുറം|
Last Modified ചൊവ്വ, 7 ജൂലൈ 2015 (13:55 IST)
ആറാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടുകാരിയായ കുട്ടിയെ നാല്‍പ്പതോളം പേര്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയ്ക്കല്‍ പുലിക്കോട്ടെ കുട്ടിയെയാണു പണത്തിനായി ഇവര്‍ കാഴ്ചവച്ചത് എന്ന് പൊലീസ് അറിയിച്ചു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൌണ്‍സിലിംഗിലാണു വിവരം പുറത്തായതെന്നാണു റിപ്പോര്‍ട്ട്. 3000 മുതല്‍ 5000 രൂപ വരെയുള്ള നിരക്കിനായിരുന്നു തന്നെ മാതാപിതാക്കള്‍ കൈമാറിയിരുന്നത് എന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴി നല്‍കി.
കുട്ടിയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി കുട്ടി പീഡനം അനുഭവിക്കുകയായിരുന്നു.