പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാറശാല| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (19:35 IST)
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദനക്കട്ടി കോട്ടിയമൂല പുത്തന്‍വീട്ടില്‍ രമേഷ് എന്ന 27 കാരനാണു പിടിയിലായത്. കുരിശുമല തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ തരപ്പെടുത്തി പ്രണയം നടിച്ച് കുട്ടിയെ ഉദിയന്‍ കുളങ്ങര ജംഗ്ഷനില്‍ വിളിച്ചു വരുത്തുകയും തുടര്‍ന്ന് കാരക്കോണത്തെ തോലടിയിലെ ബന്ധുവീട്ടില്‍ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും ഫെയ്സ് ബുക്ക് അക്കൌണ്ട് പരിശോധിച്ചും ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പാറശാല സി.ഐ എസ്.ചന്ദ്രകുമാര്‍, എസ്.ഐ ബിജുകുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണു പ്രതിയെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :