മൊബൈല്‍ ക്യാമറയില്‍ നഗ്നചിത്രം പകര്‍ത്തി പീഡനം: മധ്യവയസ്കന്‍ പിടിയില്‍

മൊബൈല്‍ ക്യാമറ, നഗ്നചിത്രം, പീഡനം, അറസ്റ്റ്
പറവൂര്‍| Last Modified ഞായര്‍, 8 ജൂണ്‍ 2014 (16:24 IST)
നിരവധി തവണ യുവതിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച
മധ്യവയസ്കന്‍ അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കും പുറം ആണത്തു പറമ്പില്‍ തമ്പി(40) എന്ന രാജീവനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വടക്കേക്കര പൊലീസ് എസ്ഐ അനൂപ് രാജീവനെ അറസ്റ്റ് ചെയ്തത്. വീടിനോട് ചേര്‍ന്ന കുളിമുറിയില്‍ ഒളിഞ്ഞുനോക്കി യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിനു ശേഷം ഇത് ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.

പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :