കൊച്ചി|
Last Modified ഞായര്‍, 8 ജൂണ്‍ 2014 (13:38 IST)
ഏഴു വയസുള്ള സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണു ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി തുഷാര്‍ എന്ന 35 കാരനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു പീഡന ശ്രമം നടന്നത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇക്കാരണത്താല്‍ അറസ്റ്റ് നടന്നിരുന്നില്ല.
അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
അറസ്റ്റ് വൈകുന്നു എന്ന കാരണം കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ആഭ്യന്തര മന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.