കുളത്തൂപ്പുഴ|
Last Modified വെള്ളി, 6 ജൂണ്‍ 2014 (18:14 IST)
പതിനാറുകാരിയായ യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ഓട്ടോഡ്രൈവറായ തെന്മല ഉറുകുന്ന് അണ്ടൂര്‍പച്ച സതീശ് കുമാറി (32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്.
പ്രണയം നടിച്ച് വശീകരിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അവിവാഹിതനായ സതീശ് കുമാര്‍ പെണ്‍കുട്ടിയുടെ സമീപവാസിയാണ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.