വെഞ്ഞാറമൂട്|
vishnu|
Last Modified തിങ്കള്‍, 12 ജനുവരി 2015 (16:34 IST)
സ്വന്തം മകളെ കാമുകനെ കൊണ്ട് പീഡിപ്പിക്കാനുള്ള ശ്രമത്തിനു കൂട്ടു നിന്ന മാതാവ് പൊലീസ് പിടിയിലായി. പ്ളസ് ടുവിനു പഠിക്കുന്ന മകളെ തന്‍റെ അമ്പതുകാരനായ കാമുകനെക്കൊണ്ട് പീഡിപ്പിക്കാനാണു 45 കാരിയായ മാതാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി ഏറെ നാളായി പിണങ്ങിക്കഴിയുന്ന കല്ലറ മുതുവിള സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ മദ്ധ്യവയസ്കന്‍ കുട്ടിയുടെ മാതാവുമായി അടുപ്പത്തിലായിരുന്നു. ഇയാളെ കൊണ്ട് നിര്‍ബന്ധപൂര്‍വം മകളെ വിവാഹം ചെയ്യിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മാതാവ്.
എന്നാല്‍ വിവരം കുട്ടി സ്കൂള്‍ അധികാരികളെ അറിയിക്കുകയും ഇവരുടെ ഉപദേശ പ്രകാരം വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയുമാണുണ്റ്റായത്. മാതാവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് മദ്ധ്യവയസ്കന്‍ മുങ്ങിയിരിക്കുകയാണിപ്പോള്‍. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.