സ്‌റ്റേഷനില്‍ വെച്ച് വനിതാ കോണ്‍സ്റ്റബിളിനെ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു

ഭുവനേശ്വര്‍| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (16:16 IST)
പൊലീസ് സ്‌റ്റേഷനില്‍ വെച്ച് വനിതാ കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പുരി ജില്ലയിലെ കകട്പൂര്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ശ്രീകാന്ത് ബാരികിനെ പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. വിചാരണ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജനുവരി ആറ് ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെ ശ്രീകാന്ത് തന്നെ കാബിനിലേക്ക് വിളിച്ച് വരുത്തുകയും. ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പരാതി. കഴിഞ്ഞ ദിവസം ഇവര്‍ പൊലീസ് സൂപ്രണ്ട് ആശിശ് കുമാര്‍ സിംഗിനും ഇവര്‍ പരാതി നല്‍കുകയായിരുന്നു. സംഭവം ഗൌരവമുള്ളതാണെന്നും അതിനാല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം ശ്രീകാന്ത് ബാരികിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.
കോണ്‍സ്റ്റബിള്‍ ഇന്‍സ്‌പെക്ടറുടെ ചേംബറിലേക്ക് കയറിപ്പോകുന്നത് കണ്ടതായി എ എസ്ഐ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ കേസ് കെട്ടി ചമച്ചതാണെന്നായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ ശ്രീകാന്തിന് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :