1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape case Nivin Pauly

പീഡന ആരോപണം: നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി

പീഡന പരാതിയെ നിയമപരമായി നേരിടുമെന്ന് നിവിന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

Nivin Pauly
തനിക്കെതിരായ പീഡന ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ആരോപണം വ്യാജമാണെന്ന് നിവിന്‍ പറഞ്ഞു. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് പ്രാഥമിക പരാതി നല്‍കി. തന്റെ പരാതി കൂടി പരിശോധിക്കണമെന്നും എഫ്‌ഐആര്‍ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കും എന്നും നിവിന്‍ വ്യക്തമാക്കി.
 
പീഡന പരാതിയെ നിയമപരമായി നേരിടുമെന്ന് നിവിന്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. 
 
എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിക്കുകയാണ് ചെയ്തത്. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
About Writer
രേണുക വേണു
അടുത്ത ലേഖനം
കുതിപ്പുമായി ഇന്‍ഫോ പാര്‍ക്ക്; ഐടി കയറ്റുമതിയില്‍ 24.28 ശതമാനം വര്‍ധന