പതിനാലുകാരിയെ പീഡിപ്പിച്ച 66 കാരന് നാല് വര്‍ഷം തടവ്

എ.കെ.ജെ.അയ്യര്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (20:45 IST)

പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 66 കാരന് കോടതി നാല് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി എറവക്കാട് വട്ടാക്കുന്നു കണക്കുകള്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി (66) യെ ആണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.

ഇയാളുടെ കടയില്‍ മിഠായി വാങ്ങാനെത്തിയപ്പോഴാണ് പതിനാലുകാരിയെ ഇയാള്‍ പീടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചാലിശേരി എസ്.ഐ മാരായ അരുണ്‍കുമാര്‍, ഷിബു, അനില്‍ മാത്യു എന്നിവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :