ലഹരി വിൽപ്പന സംഘത്തിൽ നിന്ന് നാടൻ ബോംബുകൾ പിടിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (19:59 IST)
തിരുവനന്തപുരം: ലഹരി വിൽപ്പന സംഘത്തിലെ അംഗമായ യുവാവിൽ നിന്ന് 20 ബോംബുകൾ പിടികൂടിയതോടെ പ്രദേശത്തെ ജനം ഭീതിയിലായി. പോലീസ് സ്റ്റേഷന് സമീപത്തെ മുറിയങ്കര മണികണ്ഠ വിലാസത്തിൽ അരുൺ ആണ് പിടിയിലായത്.

കഴിഞ്ഞ 29 നു വിജേഷിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ബോംബുകൾ പിടികൂടാൻ കാരണമായത്. കഞ്ചാവ് വാങ്ങാൻ എത്തിയ യുവാവിനെ കുറിച്ച് പോലീസിൽ അറിയിച്ചതിനെതിരെയാണ് വിജേഷിന്റെ വീടിനു നേർക്ക് ബൈക്കിൽ എത്തിയ സംഘം പരസ്യമായി ബോംബ് എറിഞ്ഞത്.

മാസങ്ങൾക്ക് മുമ്പ് നടന്ന ബോംബേറ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കരുമാനൂർ കാവുവിള വീട്ടിൽ ചിക്കു എന്ന പ്രവീണിനെ കഴിഞ്ഞ ദിവസമാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പത്തോളം ക്രിമിനൽ കേസിലെ പ്രതിയാണ് എന്ന് പോലീസ് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :