12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

എ.കെ.ജെ.അയ്യര്‍| Last Modified വെള്ളി, 1 ജൂലൈ 2022 (17:14 IST)

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് അറസ്റ്റിലായത്. കുട്ടിയെ വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് വിതുര പോലീസ് അറിയിച്ചു. ഒരു വര്ഷം മുമ്പാണ് ലൈംഗിക അതിക്രമശ്രമം ഉണ്ടായത്. പന്ത്രണ്ടുകാരിയുടെ സഹോദരിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എടുത്തതോടെയാണ് വിവരം പുറത്തായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :