കോൺഗ്രസിൽ തലമുറമാറ്റം: തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല

അഭിറാം മനോഹർ| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (14:55 IST)
കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി പട്ടിക വൈകിയതിന്റെ കാരണം അത് കൂടിയാണെന്നും പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണെന്നും രമേശ് പറഞ്ഞു. വരുന്ന തിരെഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം മത സൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കിയെന്നും അയ്യപ്പനെ ആക്ഷേപിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് വിശ്വാസികൾ തിരിച്ചടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്ങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ? എന്നും ചെന്നിത്തല ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :