ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് താ‍ന്‍ പറഞ്ഞിട്ടില്ല: ആഭ്യന്തരമന്ത്രി

 രമേശ് ചെന്നിത്തല , ഉമ്മന്‍ചാണ്ടി , ജേക്കബ് തോമസ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 17 നവം‌ബര്‍ 2015 (13:59 IST)
സര്‍ക്കാരിനെയും സര്‍ക്കാര്‍ തീരുമാനങ്ങളെയും വിമര്‍ശിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്‌ത
ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു താന്‍ പറഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവനകളും ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ചോദ്യം ചെയ്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചതിനുമാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.
എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്‌തു. താന്‍ സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :