താന്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമർശിച്ചിട്ടില്ല: ജേക്കബ് തോമസ്

 ബാർ കോഴ കേസ് , ജേക്കബ് തോമസ് , എഡിജിപി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ശനി, 14 നവം‌ബര്‍ 2015 (14:18 IST)
ബാർ കോഴ വിഷയത്തിൽ മാധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച എഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസണ് മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയോ സര്‍ക്കാരിനെയോ താന്‍ വിമര്‍ശിച്ചിട്ടില്ല. ഒരു തരത്തിലും താന്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിട്ടില്ല. സത്യം ജയിക്കട്ടെ എന്ന് മാത്രമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും മറുപടിയിൽ എഡിജിപി പറയുന്നു.

മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നുണ്ട്. എന്നാല്‍ താന്‍ അങ്ങനെ ഒരു തരത്തിലും പ്രവര്‍ത്തിച്ചിട്ടില്ല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒരിക്കലും നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.


ജോലിക്ക് വേണ്ടി ജീവിക്കണോ, നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ചോദ്യം ഫേസ്‌ബുക്കിലൂടെ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ‘ജോലിക്ക് വേണ്ടി ജീവിക്കണോ, നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരം’ എന്നാണ് ജേക്കബ് തോമസ് ഫേസ്‌ബുക്കിലെ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :