1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. km mani , bar case , k babu , ramesh chennithala , oommen chandy

ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയോ താനോ ഇടപെട്ടിട്ടില്ല: ചെന്നിത്തല

കെഎം മാണി
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിമര്‍ശനം ഏറ്റുവാങ്ങി രാജിവെച്ച കെഎം മാണിക്ക് പിന്നാലെ ആരോപണത്തിന്റെ നിഴല്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ തിരിഞ്ഞതോടെ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.

ബാര്‍കോഴക്കേസില്‍ ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ഇടപെട്ടിട്ടില്ല. അന്വേഷണം നീതിയുക്തമായിട്ടാണ് മുന്നോട്ടു പോകുന്നത്. കേസില്‍ പരാതിയുള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. കേസ് ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാര്‍കോഴക്കേസില്‍ കെ എം മാണിക്കും മന്ത്രി കെ ബാബുവിനും ഇരട്ട നീതിയാണെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്.
About Writer
jibin