അനുബന്ധ വാര്‍ത്തകള്‍
- നമ്മുടെ നാടൻ കടച്ചക്ക ഇഷ്ടമാണോ ? ഈ ഗുണങ്ങൾകൂടി അറിഞ്ഞോളു
- പ്രണയ പങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം ഇതാണ്, അറിയു !
- റെനോ കിഗെർ ഈമാസം 15ന് വിപണിയിൽ എത്തിയേക്കും, വില ആറിയാൻ കാത്തിരിപ്പ്
- ട്രംപിന് വീണ്ടും തിരിച്ചടി: ഇംപീച്ച്മെന്റ് നടപടി തുടരും എന്ന് യുഎസ് സെനറ്റ്
- ആലിംഗനവും, ഹസ്തദാനവും പാടില്ല, 1,50,000 കോണ്ടം വിതരണം ചെയ്യും: ടോക്യോ ഒളിംപിക്സ് മാർഗനിർദേശങ്ങൾ
പതിവ് തെറ്റാതെ ഇന്നും ഇന്ധനവില വർധിച്ചു, പെട്രോൾ വില കുതിയ്ക്കുന്നു
പതിവ് തെറ്റിയ്ക്കാതെ ഇന്നും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. തുടർച്ചയായ നാലാമത്തെ ദിവസമാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ പെട്രോൾ വില 89 രൂപ 93 പൈസയായി. തിരുവനന്തപുരം നഗരത്തിൽ 89 രൂപ 73 പൈസയാണ് പെട്രോൾ വില. ഡീസലിന് 83 രൂപ 91 പൈസ നൽകണം. കൊച്ചി നഗരത്തിലെ പെട്രോൾ വില 88 രൂപ 01 പൈസയായി ഉയർന്നു. 82 രൂപ 30 പൈസയാണ് ഡീസലിന് നൽകേണ്ടത്. 88 രൂപ 06 പൈസയാണ് കോഴിക്കോട് പെട്രോൾ വില. 82 രൂപ 29 പൈസ ഡീസലിന് നൽകണം. കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയിലധികമാണ് ഇന്ധനവിലയിലുണ്ടായ വർധന.
അടുത്ത ലേഖനം