അരുവിക്കര|
jibin|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:00 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നത അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് ഊര്‍ജിതമായി നടക്കുന്ന വേളയില്‍ പ്രസംഗ വേദികളിൽ വരാതെ പിണറായി മായാവിയെ പോലെ ഒളിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവൻ വിഎസിന്റെ തലയിൽ കെട്ടി വയ്ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ സിപിഎം തോൽവി സമ്മതിച്ചു കഴിഞ്ഞു. വി.എസിനെ പ്രചരണത്തിന് ഇറക്കിയതിന്റെ രോഷം മൂലമാണ് പിണറായി അരുവിക്കരയിലെ പ്രസംഗ വേദികളിൽ പ്രത്യക്ഷപ്പെടാത്തത്. അച്യുതാനന്ദനുമായുള്ള കടുത്ത വിഭാഗീയത ഇപ്പോഴും തുടരുകയാണ്. ബാർ കോഴ കേസിൽ വിജിലൻസ് ഡയറക്ടർ സോളിസിറ്റർ ജനറലിനോടും അറ്റോണി ജനറലിനോടും നിയമോപദേശം തേടിയതിൽ തെറ്രില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ നിയമോപദേശം തേടാൻ വിജിലൻസിന് വിവേചനാധികാരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പല കേസുകളിലും അദ്ദേഹവും ഇതുപോലെ നിയമോപദേശം തേടിയിട്ടുണ്ട്. ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ സർക്കാർ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇടപെടാൻ ആഗ്രഹിക്കുന്നുമില്ല. അതിനാല്‍ നിയമോപദേശം തേടിയത് ശരിയല്ലെന്ന കോടിയേരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.