1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. aruvikara election , m vijaya kumar vs achuthanandan

അഞ്ച് ദിവസം മാത്രം; അരുവിക്കരയില്‍ വിഎസ് ഇന്ന് പ്രചാരണത്തിന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ്
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ഇനി 5 ദിവസം മാത്രം ബാക്കിനില്‍ക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍ രംഗത്ത്. ഇടത് സ്ഥാനാര്‍ഥി എം വിജയകുമാറിനായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് വീണ്ടും പ്രചരണത്തിനെത്തും. പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായി വിജയന്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷ പ്രചാരണത്തിന് ഇറങ്ങും.

അതേസമയം,  ശബരീനാഥിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിറം പകരാന്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ മണ്ഡലത്തില്‍ സജീവമാണ്. എകെ ആന്റണിയുടെ റോഡ് ഷോയും യുഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കാനാണ് ബിജെപി പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ശ്രമിക്കുന്നത്.