കോഴിക്കോട്|
jibin|
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (08:21 IST)
കാപ്പാട് മാസപിറവി കണ്ടതോടെ ഇന്നുമുതല്‍ വിശ്വാസികള്‍ റംസാന്‍ നോമ്പ് അനുഷ്ഠിച്ചു തുടങ്ങും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമുമാണ് മാസപ്പിറവി കണ്ട കാര്യം അറിയിച്ചത്. കേരള ഹിലാൽ കമ്മിറ്റിയും റംസാന്‍
മാസപ്പിറവി പ്രഖ്യാപിച്ചു.
മനുഷ്യന്‍റെ ദുർവിചാരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വ്രതാനുഷ്ഠാനം പുതിയൊരു ജീവിത ശീലം സമ്മാനിക്കുന്നു. പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി റംസാനെ ഭക്തിപൂര്‍ണമാക്കും. ഈ മാസത്തില്‍ ദീര്‍ഘ നേരം നമസ്കരിച്ചും ഖുര്‍ആന്‍ പാരായണത്തിലും അനുബന്ധ കര്‍മങ്ങളിലും ഏര്‍പ്പെട്ടും കൂടുതല്‍ സമയം പള്ളികളില്‍ കഴിയുന്നതിലാണ് വിശ്വാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശഅ്ബാന്‍ 29 പൂര്‍ത്തിയാക്കിയാണ് റംസാന്‍ വ്രതാരംഭത്തിലേക്ക് വിശ്വാസികള്‍ കടക്കുന്നത്.
ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്‍റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. അസ്തമയം വൈകിയതിനാല്‍ ദൈര്‍ഖ്യമേറിയ റംസാന്‍ ദിനങ്ങളാണ് ഇത്തവണ വിശ്വാസികളെ കാത്തിരിക്കുന്നത്.