തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 10 ജൂലൈ 2015 (13:40 IST)
ഇത്തവണ റംസാന്‍ ആഘോഷിക്കാന്‍
ന്യായവില ചന്തയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോ കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍ ചന്തകള്‍ മുടങ്ങാന്‍ കാരണം. അതേസമയം, 150 കോടി രൂപയുടെ ബാങ്ക് ലോണ്‍ എടുക്കാന്‍ അനുമതി നല്കിയിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
റംസാന്‍ ചന്തയുടെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വം ഓണചന്തകളുടെ കാര്യത്തിലും നിലനില്‍ക്കുകയാണ്.
ന്യായവിലക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഓണം, ക്രിസ്‌മസ്, പെരുന്നാള്‍ സന്ദര്‍ഭങ്ങളില്‍ ജില്ലകള്‍ തോറും ന്യായവില ചന്തകള്‍ തുടങ്ങാറുണ്ട്.
സപ്ലൈകോ, ഹോര്‍ട്ടി കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ സംയുക്തമായാണ് ചന്ത സംഘടിപ്പിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂന്ന്
സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സ്റ്റോറുകളില്‍ പോലും സാധനങ്ങളില്ലാത്ത കണ്‍സ്യൂമര്‍ ഫെഡിനും സപ്ലൈകോയ്ക്കും റംസാന്‍ ചന്തകള്‍ സ്വന്തം നിലയില്‍ തുടങ്ങാന്‍ കഴിയില്ല.