അനുബന്ധ വാര്‍ത്തകള്‍
- കനൽ ഒരു തരിയാക്കി കേരളം, പിണറായിയുടെ ഈ 7 തെറ്റുകൾ ശാപമായി !
- മമ്മൂട്ടിച്ചിത്രം ‘സിംഹം’, വില്ലന്‍ രാജ്മോഹന്‍ ഉണ്ണിത്താന് !
- ‘ബാഷയിലെ രജനിയല്ല ഞാന്‍, അതിനാല്‍ ഒറ്റയ്ക്ക് നില്‍ക്കാനുമാകില്ല’; എഎം ആരിഫ്
- ആലപ്പുഴ ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Alappuzha Lok Sabha election 2019 Live Result
- കാസർകോട് ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Kasargode Lok Sabha Election 2019 Live Result
‘ഹിന്ദി നഹി മാലൂ, ഡല്‍ഹിയില്‍ മലയാളം പച്ചതൊടുന്നില്ല’; ഉണ്ണിത്താനും ആരിഫും ഹിന്ദി പഠിക്കാനുള്ള ഓട്ടത്തില്‍
ദില്ലി കേരളാ ഹൗസിലെ 108ആം നമ്പർ മുറിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പഠനത്തിലാണ്.
ലോക്‌സഭയിൽ എത്തുന്ന എംപിമാരെ സ്വീകരിക്കുന്ന തിരക്കിലാണ് ദില്ലി നഗരമിപ്പോൾ. ദില്ലിയിലെത്തുന്ന കേരളത്തിൽ നിന്നുള്ള എംപിമാരിൽ ചിലർ ഹിന്ദി പഠിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. ദില്ലി കേരളാ ഹൗസിലെ 108ആം നമ്പർ മുറിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പഠനത്തിലാണ്.
സിനിമയിലെക്കുള്ള മാസ് ഡയലോഗുകളല്ല. ഒരു നടൻ കൂടിയായ കാസർഗോടിന്റെ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സിനിമാ ഡയലോഗുകൾ പോലും മനപാഠമാക്കാൻ ഇത്ര മെനക്കേട്ടിട്ടില്ല. തീപ്പോരി പ്രസംഗം നടത്തുന്ന ഉണ്ണിത്താന് അതേ രീതിയിൽ ഹിന്ദിയിൽ സത്യപ്രതിഞ്ജ ചെയ്യാൻ മോഹം.
നിയമസഭാ പ്രസംഗത്തിൽ സിനിമാ ഡയലോഗുകൾ കൊണ്ട് കൈയ്യടി നേടിയ സിപിഎമ്മിന്റെ ലോക്‌സഭാ അംഗം കൂടിയായ ആരിഫും ഹിന്ദി വശത്താക്കാനുള്ള പരിശ്രമത്തിലാണ്. ഹിന്ദി സിനിമയിലെ സംഭാഷണങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാം. പണ്ട് ഒരുപാട് ഹിന്ദി സിനിമ കാണാറുണ്ടായിരുന്നെന്നും ഇനിയും വീണ്ടം കണ്ടുതുടങ്ങണമെന്നും ആരിഫ് പറയുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആദ്യദിന പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.