1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajmohan Unnithan against Congress

'ഉമ്മൻചാണ്ടിയെയും ചവിട്ടികൂട്ടി കളഞ്ഞു, വേണുഗോപാൽ എനിക്ക് ഒരു ചുക്കും ചെയ്തിട്ടില്ല'; തുറന്നടിച്ച് ഉണ്ണിത്താൻ

Rajmohan Unnithan against Congress
കോൺഗ്രസിലെ തർക്കത്തിൽ രൂക്ഷമായി പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കെ.സി.വേണുഗോപാലിന്റെ ഫ്‌ളക്‌സ് കോൺഗ്രസുകാർ കീറിയത് വൃത്തികേടാണെന്ന് ഉണ്ണിത്താൻ പറഞ്ഞു. 
 
' ഇന്നലെ കെ.സി.വേണുഗോപാൽ...അദ്ദേഹം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. ഞാൻ അയാളുടെ ഒരു ഔദാര്യവും പറ്റിയിട്ടില്ല, ഒരു ഔദാര്യവും പ്രതീക്ഷിക്കുന്നുമില്ല. എനിക്ക് ഒരു ചുക്കും അയാൾ ചെയ്തു തന്നിട്ടില്ല. പക്ഷേ അയാള് സംഘടനാ ചുമതല വഹിക്കുന്ന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി അല്ലേ. അയാളെ നമുക്ക് എഴുതി തള്ളാൻ പറ്റോ. വി.ഡി.സതീശനോ രമേശ് ചെന്നിത്തലയ്‌ക്കോ വേണ്ടി ജാഥ നടത്താനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. നിങ്ങൾ വലിച്ചുകീറിയത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ ഫ്‌ളക്‌സാണ്. അതിനകത്ത് ഉമ്മൻചാണ്ടിയുണ്ട്. ഉമ്മൻചാണ്ടിയെയും ചവിട്ടികൂട്ടി ദൂരെ കളഞ്ഞു. ആ പരിപാടി ആരാണോ ചെയ്തത് അവരെ കോൺഗ്രസായി കാണാൻ പറ്റില്ല,' രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
 
അടുത്ത ലേഖനം
Pinarayi Vijayan: 'ഈ കെട്ട കാലത്തും മുന്നിൽ നിന്ന് നയിക്കാൻ തയ്യാർ'; പ്രതിപക്ഷ നേതാവാകാൻ പിണറായി