1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Munnar rajamala landslide

മൂന്നാർ രാജമല ദുരന്തം: മരണം 11 ആയി, രക്ഷാപ്രവർത്തനം ദുഷ്‌കരം

മൂന്നാർ
മൂന്നാർ: ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ടവരിൽ 11 പേരുടെ മൃതദേഹം കണ്ടെടുത്തു. 78 പേരാണ് കാണാതായത്.ഇതിൽ 12 പേരെ രക്ഷപ്പെടുത്തി ഇനിയും 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു.അപകടത്തിൽ ലയങ്ങൾ പൂർണമായും തകർന്നു.
 
തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം.രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കനത്ത മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
 
നിലവിൽ പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമിച്ചിരിക്കുകയാണ്. ഈ വഴിയാണ് പരികേറ്റവരെ പുറത്തെത്തിക്കുന്നത്.ഇന്നലെ രാത്രിയോ പുലർച്ചെയോ ആയി ഉണ്ടായ അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്.മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽകാലിക പാലം ഒലിച്ചുപോയതോടെ ഫോറസ്റ്റ് ചുറ്റി മാത്രമെ വഴി ഉണ്ടായിരുന്നുള്ളു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജമലയിലെ മണ്ണിടിച്ചില്‍: 14പേരുടെ മൃതദേഹങ്ങള്‍ കിട്ടി; ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78പേര്‍