aparna shaji|
Last Modified ചൊവ്വ, 7 ജൂണ്‍ 2016 (10:15 IST)
മഴക്കാലമായതോടെ ടൂറിസത്തിന്റെ നിലവാരം താഴേതട്ടിലേക്ക് പോകാതിരിക്കാനായി പുതിയ പാക്കേജുമായി ടൂറിസം വകുപ്പ്. ഇതിനെ മറികടക്കാൻ ഡ്രീം
സീസൺ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ വരെയുള്ള നാലു മാസത്തേക്കാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.
അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ 40 ശതമാനം വരെ നിരക്കിളവു നൽകിയാണ് ഈ കാലയളവിൽ സഞ്ചാരികളെ ക്ഷണിക്കുന്നത്. ആലപ്പുഴ എന്നിവയുൾക്കൊള്ളുന്ന കേരള മാജിക്, കോഴിക്കോട്– വയനാട് ജില്ലകളെ ഉൾപ്പെടുത്തിയുള്ള നോർത്ത് കേരള ഡിലൈറ്റ്,
ആയുർവേദം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്ന പാക്കേജ്.
ഇതോടൊപ്പം, കോവളത്തെ ബീച്ച് സിംഫണി, അമേസിങ് സൗത്ത് കേരള, മൂൺ വാക്ക് അറ്റ് കേരള, കൊച്ചി–മൂന്നാർ–തേക്കടി, കുമരകം ബാക്ക് വാട്ടർ ബെക്കൺസ് തുടങ്ങി രണ്ടുദിവസം മുതൽ രണ്ടാഴ്ച വരെ നീളുന്ന പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. 7000 രൂപ മുതൽ 98,000 രൂപവരെയാണു നിരക്ക്. ഇക്കോണമി, സ്റ്റാൻഡേർഡ്, ഡിലക്സ്, സൂപ്പർ ഡിലക്സ് വിഭാഗങ്ങളിലായാണു പാക്കേജുകൾ .
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം