അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- എം പോക്സ് വകഭേദം ക്ലേഡ് 1 അപകടകാരി; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
- Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'
- സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും
സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതേസമയം കേരള തീരത്ത് (തിരുവനന്തപുരം, കണ്ണൂര്‍, കാസറഗോഡ്) ഇന്ന് വൈകുന്നേരം 05.30 മുതല്‍ 29/09/2024 രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ലേഖനം