അനുബന്ധ വാര്‍ത്തകള്‍
- ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; നാലുസൈനികര്‍ക്ക് വീരമൃത്യു
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- രാത്രിയോട്ടവും തുടങ്ങി വന്ദേഭാരത്, ആദ്യ സർവീസ് ഈ റൂട്ടിൽ
- ആപ്പിള്‍ ഇങ്ങനെ കഴിക്കണം!
- പൂജാ ബംപര്‍: ഒന്നാം സമ്മാനം കാസര്‍കോട്ടെ ഏജന്‍സി വിറ്റ ടിക്കറ്റിന്
പത്തനംതിട്ടയില്‍ കനത്ത മഴ; കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ നിരോധിച്ചു
പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണ്.
ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.