അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍
- കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഇനിമുതല്‍ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര
- ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകുന്നേരം; എകെജി സെന്ററില്‍ പൊതുദര്‍ശനം
- സിക്കിമില്‍ മിന്നല്‍ പ്രണയത്തില്‍ കാണാതായത് നൂറിലധികം പേരെ; 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- അനുപമ തെലുങ്ക് നടനുമായി പ്രണയത്തില്‍, വാര്‍ത്തകളില്‍ പ്രതികരിച്ച് നടിയുടെ കുടുംബം
സംസ്ഥാനത്ത് ഞായറും തിങ്കളും ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഞായറും തിങ്കളും ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കള്‍ മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.