1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anathalavattom Ananthan News

ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം; എകെജി സെന്ററില്‍ പൊതുദര്‍ശനം

Anathalavattom Ananthan News
ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും. രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വൈകുന്നേരം 3 മണിക്കാണ് പൊതുദര്‍ശനം ഉണ്ടാകുക. 
 
ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ശാന്തി കവാടത്തിലാണ് സംസ്‌കാരം. മേട്ടുകടയില്‍ അനുശോചനയോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സിക്കിമില്‍ മിന്നല്‍ പ്രണയത്തില്‍ കാണാതായത് നൂറിലധികം പേരെ; 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി