അനുബന്ധ വാര്‍ത്തകള്‍
- Onam 2023: മലയാളികള്‍ ഓണ മാസത്തിലേക്ക് ! ഓഗസ്റ്റില്‍ അവധികളുടെ പൂരം
- ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
- ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു
- ചങ്ങനാശേരിയില്‍ സ്കൂള്‍ വാന്‍ അടിച്ചു തകര്‍ത്ത കേസ്; ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു
- 15കാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്കി, ഷാപ്പിന്റെ ലൈസെന്‍സ് റദ്ദാക്കി
അടുത്ത രണ്ട് മാസം മഴ കുറയും; സംസ്ഥാനം രൂക്ഷമായ പ്രതിസന്ധിയിലേക്ക്
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറയുന്നത് സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകും
കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ ഗണ്യമായ കുറവ്. കേരളത്തില്‍ 35 ശതമാനം കുറവാണ് ഇത്തവണ മഴ കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 mm ആയിരുന്നു. എന്നാല്‍ ഇത്തവണ ലഭിച്ചത് 852 mm ആണ്. അടുത്ത രണ്ട് മാസങ്ങളില്‍ സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറയുന്നത് സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകും.