1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

കനത്തമഴയില്‍ മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേര്‍ മരിച്ചു; നൂറോളം പേരെ കാണാതായി

Rain
കനത്തമഴയില്‍ മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേര്‍ മരിച്ചു. നൂറോളം പേരെ കാണാതായിട്ടുണ്ട്. ദേശീയ- ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ അവിടെ തെരച്ചില്‍ നടത്തി വരികയാണ്. 20 ഓളം വീടുകള്‍ മണ്ണിനടിയിലാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു.
 
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു രക്ഷാപ്രവര്‍ത്തകനും ഹൃദയാഘാതത്താല്‍ മരിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ച റായ്ഗഡിലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില