സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (08:01 IST)
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പുകള്‍ ഇല്ല. കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കു ശേഷം കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ വീശുന്ന കാലവര്‍ഷ കാറ്റിന് ശക്തിയില്ലാത്തതാണ് മഴകുറയാന്‍ കാരണമായത്. അതേസമയം കേരള- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.