1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

ഗുണ്ടല്‍ പേട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണ അന്ത്യം

Wayanad
താമരശ്ശേരി: കര്‍ണാടകയി ലെ ഗുണ്ടല്‍പ്പെട്ട് ബന്ദിപ്പൂര്‍ റോഡില്‍ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ താമരശ്ശേരി സ്വദേശി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന താമരശ്ശേരി പെരുമ്പള്ളി സ്വദേശി ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അസീസിന്റെ മകന്‍ ജംഷില്‍ (32) ആണ് മരിച്ചത് . സഹയാത്രികനായ താമരശ്ശേരി അമ്പായത്തോട് സ്വദേശി റഷീദിന്റെ മകന്‍ അന്‍ഷിദിന്റെ നില അതീവ ഗുരുതരമാണ്, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം, ബന്ധുക്കള്‍ ഗുണ്ടല്‍പേട്ടക്ക് തിരിച്ചു.
 
പരിക്കേറ്റ അന്‍ഷിദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പനി ബാധിച്ചത് 69222 പേര്‍ക്ക്; മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു