അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു; കേരളത്തില്‍ കാലവര്‍ഷമെത്താന്‍ മൂന്നുദിവസം വൈകും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (17:10 IST)
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് അടുത്ത 48 മണിക്കൂറിനകം വടക്ക് ദിശയിലേക്ക് നീങ്ങി മധ്യ കിഴക്കന്‍ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍ കാലവര്‍ഷം മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് വിലയിരുത്തല്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :