അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ മഴപെയ്തപ്പോള്‍ ടെറസില്‍ തുണി എടുക്കാന്‍ പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു
- കൊയിലാണ്ടിയില്‍ വീട്ടിലെ മരത്തില്‍ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍
- കോഴിക്കോട് ബൈക്കില്‍ സ്കൂളിലേക്ക് പോകവെ മരക്കൊമ്പ് വീണ് അധ്യാപകന് മരിച്ചു
- ഇടുക്കിയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റ തൊഴിലാളി മരിച്ചു; എട്ടുപേര്‍ ചികിത്സയില്‍
- ഇടുക്കിയില്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് 13288 രൂപ പിഴ
ഇടുക്കിയില്‍ വീടിനുള്ളിലായിരുന്നിട്ടും ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും പരിക്ക്, വസ്ത്രങ്ങള്‍ കരിഞ്ഞു
ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും പരിക്ക്. കുറത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെയാണ് സംഭവം നടക്കുന്നത്.
ഇടിമിന്നലുണ്ടായ സമയത്ത് എല്ലാപേരും വീടിനുള്ളിലായിരുന്നു. എന്നാല്‍ വീടിനുള്ളിലേയ്ക്ക് മിന്നല്‍ പതിക്കുകയായിരുന്നു. വേലായുധനും ജാനുവും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കരിഞ്ഞ നിലയിലായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.