അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അറബികടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ജൂണ്‍ 2023 (15:44 IST)
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടും. ചക്രവാതച്ചുഴി 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥനമാക്കിയാവും വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയുടെ സാധ്യത. ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനുമാണ് കാലാസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :