കനത്ത മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട്; കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (08:41 IST)
കനത്ത മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട് ഉണ്ടായി. ഈ സാഹചര്യത്തില്‍ കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് കൊച്ചി കോര്‍പ്പറേഷന്‍. എംജി റോഡിലെ അഞ്ചു ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതരത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന ആരോപണം ഉണ്ടായതിനുപിന്നാലെയാണ് നടപടി. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :