അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി, മഴ കനക്കും, 13 ജില്ലകളിലും മഴ മുന്നറിയിപ്പ്
- സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് രണ്ടിടത്ത് തീവ്ര മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളത്തോടെ ലക്ഷദ്വീപിന് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് വഴി ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഒക്ടോബര്‍ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്.
ഇന്ന് തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,കോഴിക്കോട്,വയനാട്,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,മലപ്പുറം,കോഴികോട്,വയനാട്,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.