1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in kerala

മഴ കനക്കും, നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Rain alert
സംസ്ഥാനത്ത് തീവ്രമഴ കണക്കിനെടുത്ത് വിവിധ ജില്ലകളില്‍ മഴ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തീവ്ര മഴ കണക്കിലെടുത്ത് എറണാകുളം,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
 ബുധനാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കന്‍ കര്‍ണാടകക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴ സജീവമാകാന്‍ കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറുജില്ലകളില്‍