ന്യൂനമർദ്ദ പാത്തി:നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (14:58 IST)

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ച കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി 3 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്. ഒറ്റപ്പെട്ട ശക്തമായ കണക്കിലെടുത്ത് ശനിയാഴ്ച കോഴിക്കോട് ഓരഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലും അതിശക്തമായ ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :